Wednesday, June 14, 2023

ലംബകങ്ങൾ

പഠനനേട്ടങ്ങൾ :

1.  ബഹുഭുജത്തെ കുറിച്ചുള്ള മുന്നറിയിവ് പരിശോധിക്കാൻ
2.ചതുർഭുജത്തിലെ ലംബകത്തിനെ കുറിച്ച് അതിൻറെ പരപ്പളവിനെ കുറിച്ചും മനസ്സിലാക്കാൻ
3.  ത്രികോണത്തിന്റെ വിസ്തീർണത്തിൽ നിന്നും ലംബകത്തിന്റെ വിസ്തീർണ്ണം കണ്ടെത്താനുള്ള അറിവ് നേടാൻ.
4.  സാമാന്തരിക ത്തിൻറെ വിസ്തീർണത്തിൽ നിന്നും ലംബകത്തിന്റെ വിസ്തീർണ്ണം കണ്ടെത്താനുള്ള അറിവ് നേടാൻ.


ബഹുഭുജങ്ങൾ
മൂന്നോ അതിലധികമോ വശങ്ങളുള്ള അടഞ്ഞ രൂപമാണ് ബഹുഭുജം.


ചതുർഭുജങ്ങൾ

നാലു വശങ്ങളുള്ള ബഹുഭുജത്തെ ചതുർഭുജം എന്ന് പറയുന്നു.




ലംബകം
രണ്ട് എതിർ വശങ്ങൾ സമാന്തരവും മറ്റ് രണ്ട് വശങ്ങൾ സമാന്തരമല്ലാത്തതുമായ ചതുർഭുജമാണ് ലംബകം.

നിത്യജീവിതത്തിൽ നാം കാണുന്ന ലംബകാ കൃതിയിലെ ചില ഉദാഹരണങ്ങൾ ഇവിടെ കാണുക :


Q.   ചുവടിൽ കൊടുത്തിരിക്കുന്ന പൂന്തോട്ടത്തിന്റെ പ്രത്യേകതകൾ ഈ പൂന്തോട്ടത്തിന് 29 ചതുരശ്ര മീറ്റർ പരപ്പളവും 2 സമാന്തരവശങ്ങൾ തമ്മിലുള്ള അകലം രണ്ട് മീറ്ററും ആയിരിക്കും. ഇത്തരത്തിൽ എത്ര പൂന്തോട്ടം ഇതേ ആകൃതിയിൽ വശങ്ങളുടെ അളവുകൾ വ്യത്യാസപ്പെടുത്തി നിർമ്മിക്കാൻ ആകും?





ലംബകത്തിന്റെ പരപ്പളവ്

    സമാന്തര വശങ്ങൾ a, b യും ആയ ലംബകത്തിൽ സമാന്തര വരകൾ ക്കിടയിലുള്ള ദൂരം h ആയാൽ ലംബകത്തിന്റെ പരപ്പളവ് A= 1/2 ( a + b ) h ആയിരിക്കും.
         .


ഈ വീഡിയോ ശ്രദ്ധിക്കുക.

വീഡിയോ കാണുക.



താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. .

ലംബകങ്ങൾ പഠനനേട്ടങ്ങൾ : 1 .  ബഹുഭുജത്തെ കുറിച്ചുള്ള മുന്നറിയിവ് പരിശോധിക്കാൻ 2 .ചതുർഭുജത്തിലെ ലംബകത്തിനെ കുറിച്ച് അതിൻറെ പരപ്പളവിനെ കുറിച്ചു...